മുപ്പതുകാരിക്ക് ഒറ്റ പ്രസവത്തിൽ അഞ്ച് കൺമണികൾ
Wednesday, January 25, 2023 6:16 AM IST
റിയാദ്: മുപ്പതുകാരിക്ക് ഒറ്റ പ്രസവത്തിൽ ജനിച്ചത് അഞ്ച് കുഞ്ഞുങ്ങൾ. റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നുവെന്ന് മെഡിക്കൽ സിറ്റി അധികൃതർ അറിയിച്ചു.
കുട്ടികളുടെ ഭാരം 1000 ഗ്രാം മുതൽ 1300 ഗ്രാം വരെയാണ്. കുട്ടികൾ ഇപ്പോൾ ശ്വസിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുള്ള നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും അധികൃതർ പറഞ്ഞു.