സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥിനികൾക്ക് ശാരീരികാസ്വാസ്ഥ്യം
Wednesday, January 25, 2023 5:31 AM IST
ന്യൂഡൽഹി: സർക്കാർ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ഒമ്പത് വിദ്യാർഥിനികളെ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം.
സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട പെൺകുട്ടികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.