ജമ്മുകാഷ്മീരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഏഴ് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Tuesday, May 30, 2023 12:07 PM IST
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര് മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
പഞ്ചാബിലെ അമൃത്സറില് നിന്ന് കാഷ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേയ്ക്ക് പോയ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. 75 പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
ജമ്മു - ശ്രീനഗര്‍ ദേശീയ പാതയില്‍ ഗജ്ജാര്‍ കോട്ലി പ്രദേശത്തുവച്ചാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരിയിലിടിച്ച ബസ് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. ബസിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോ എന്ന് ആശങ്കയുണ്ട്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ക്രെയിന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി.