ന്യൂ​യോ​ർ​ക്ക്: പ​ടി​ഞ്ഞാ​റ​ൻ ന്യൂ​യോ​ർ​ക്കി​ലെ ബ​ഫ​ലോ ന​ഗ​ര​ത്തി​ൽ ഭൂ​ച​ല​നം. ബ​ഫ​ലോ​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.15നാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​മു​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മ​ട​ക്കം 30 മൈ​ൽ ചു​റ്റ​ള​വി​ൽ ഭൂ​ക​മ്പ​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന്യൂ​യോ​ർ​ക്കി​ൽ 40 വ​ർ​ഷ​ത്തി​നി​ടെ രേ​ഖ​പ്പെടു​ത്തി​യ ഏ​റ്റ​വും തീ​വ്ര​ത കൂ​ടി​യ ഭൂ​ക​മ്പ​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.