ഡൽഹിയിൽ ട്രക്ക് ഇടിച്ച് ബൈക്ക് യാത്രികർ മരിച്ചു
Tuesday, May 30, 2023 12:08 PM IST
ന്യൂഡൽഹി: ഡല്‍ഹിയില്‍ ട്രക്ക് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. കാളിന്ദികുഞ്ച് മേട്രോ സ്റ്റേഷന് മേഖ ലയില്‍ വച്ചാണ് അപകടം നടന്നത്.
വിശാല്‍ ശര്‍മ(23), നയന്‍(24) എന്നിവരാണ് മരിച്ചത്. ഫരീദാബാദ് സ്വദേശികളാണ് ഇരുവരും. ട്രക്ക് ഡ്രൈവറായ ഫിറോസാബാദ് സ്വദേശി രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.