ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് 14 പേ​ർ മ​രി​ച്ചു. ത​ല​സ്ഥാ​ന​മാ​യ ജ​യ്പൂ​രി​ലെ ക​നോ​ട്ട അ​ണ​ക്കെ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ഞ്ച് പേ​ർ മു​ങ്ങി മ​രി​ച്ചു.

കി​ഴ​ക്ക​ൻ രാ​ജ​സ്ഥാ​നി​ലെ ക​രൗ​ലി ജി​ല്ല​യി​ലെ ക​രൗ​ലി​യി​ലും ഹി​ന്ദു​വാ​നി​ലും ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നേ​രി​ടു​ന്ന​ത്.

ഭ​ര​ത്പൂ​രി​ലെ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ശ്രീ​ന​ഗ​ർ ഗ്രാ​മ​ത്തി​ലെ ഏ​ഴ് യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​വ​ൻ സിം​ഗ് ജാ​ദ​വ് (20), സൗ​ര​ഭ് ജാ​ദ​വ് (18), ഗൗ​ര​വ് ജാ​ദ​വ് (16), ഭൂ​പേ​ന്ദ്ര ജാ​ദ​വ് (18), ശ​ന്ത​നു ജാ​ദ​വ് (18), ല​ക്കി ജാ​ദ​വ് (20), പ​വ​ൻ ജാ​ദ​വ് (22) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ജു​ൻ​ജു​നു​വി​ലെ മെ​ഹ്‌​റാ​ന ഗ്രാ​മ​ത്തി​ലെ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് പേ​ർ മു​ങ്ങി​മ​രി​ച്ചു. സാ​ൻ​വ്‌​ലോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. അ​നൂ​ജ് മേ​ഘ്‌​വാ​ൾ (22), ബ​ൾ​കേ​ഷ് (21), അ​നു​ജ് കു​മാ​ർ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​രൗ​ലി​യി​ൽ, ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി അ​ച്ഛ​നും മ​ക​നു​മാ​യ സ​ക്കീ​ർ ഖാ​ൻ (40), സി​യ ഖാ​ൻ (12) എ​ന്നി​വ​ർ മ​രി​ച്ചു. ഇ​വ​ർ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബ​ൻ​സ്വാ​ര​യി​ലെ കെ​ഡി​യ തോ​ട്ടി​ൽ കാ​ല് വ​ഴു​തി വീ​ണ് 19 കാ​ര​നാ​യ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വി​കാ​സ് ശ​ർ​മ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.