ദളിത് യുവതിക്ക് നീതി കിട്ടിയില്ല, ആ പോലീസ് സ്റ്റേഷൻ അടച്ചുപൂട്ടണം: സതീശൻ
Wednesday, July 10, 2024 11:53 AM IST
തിരുവനന്തപുരം: ആലപ്പുഴ പൂച്ചാക്കലിൽ പട്ടാപ്പകൽ ദളിത് പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പരാതി നല്‍കിയിട്ടും അന്വേഷിക്കാത്ത ആ പോലീസ് സ്റ്റേഷന് അടച്ചുപൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പെൺകുട്ടിയെ ആക്രമിച്ചവരെ 48 മണിക്കൂർ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പോലീസ് സ്റ്റേഷൻ എന്തിനാണെന്ന് സതീശൻ ചോദിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സിപിഎം നേതാക്കൾ പ്രതികളാകുന്നുവെന്ന് ഉന്നയിച്ചുകൊണ്ടുള്ള അടിയന്തരപ്രമേയ നോട്ടീസിൽ സഭയിൽ സംസാരിക്കുകയായിരുന്നു സതീശൻ. പുച്ചാക്കലിലെ പ്രതികൾ സിപിഎം നേതാക്കളായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും സതീശൻ ആരോപിച്ചു.
പെണ്‍കുട്ടികളുടെ പടം മോര്‍ഫ് ചെയ്ത മുന്‍ എസ്എഫ്ഐ നേതാവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയാണ് ചെയ്തത്. മെഡിക്കല്‍ കോളജിലെ ഐസിയു പീഡനക്കേസില്‍ ഇരയ്ക്കൊപ്പം നിന്ന ആളെ സ്ഥലം മാറ്റിയ ആളാണ് ആരോഗ്യമന്ത്രി. കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച മന്ത്രി തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും സതീശൻ വിമർശിച്ചു.
അതേസമയം അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.