യുജിസി ചട്ടങ്ങള്‍ ലംഘിച്ചു, മന്ത്രി ആര്.ബിന്ദു രാജിവയ്ക്കണമെന്ന് സതീശന്
Thursday, November 30, 2023 11:48 AM IST
തിരുവനന്തപുരം: യുജിസി ചട്ടങ്ങള്‍ മുഴുവന്‍ ലംഘിച്ചുകൊണ്ടാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കണ്ണൂർ വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം.
യൂണിവേഴ്സിറ്റികളുടെ പ്രോ ചാന്‍സിലര്‍കൂടിയായ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു വിസി നിയമനത്തില്‍ ഇടപെടാന്‍ പാടില്ലായിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ട് ചട്ടവിരുദ്ധമായാണ് പ്രായപരിധി കഴിഞ്ഞ ആള്‍ക്ക് പുനര്‍നിയമനം നല്‍കിയത്.
നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ മന്ത്രി ആര്.ബിന്ദു രാജിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് തങ്ങള്‍ ആരോപണം ഉന്നയിച്ചത്. അത് തന്നെയാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.