ഇത് മോദി മാജിക്; പരിഹാസങ്ങൾക്ക് കോൺഗ്രസ് വലിയ വിലനല്കിയെന്ന് സ്മൃതി ഇറാനി
Sunday, December 3, 2023 2:51 PM IST
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ മിന്നുന്ന ജയം മോദി മാജിക് ആണെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
മോദിജി വികസനം ഉറപ്പുനൽകുന്നു. ബിജെപി പ്രവർത്തകയെന്ന നിലയിൽ വോട്ടർമാരോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇന്നത്തെ ഫലം മോദി മാജിക് പ്രതിഫലിപ്പിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെയുള്ള പ്രതിപക്ഷ പരിഹാസത്തിന് കോൺഗ്രസിന് വലിയ വില നല്കേണ്ടിവന്നെന്നും അവർ കൂട്ടിച്ചേർത്തു.
നാലിൽ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസിന് വൻതിരിച്ചടിയാണ് നേരിട്ടത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നഷ്ടമായപ്പോൾ മധ്യപ്രദേശിൽ വൻ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. അതേസമയം, തെലുങ്കാനയിൽ ഭരണം പിടിക്കുകയും ചെയ്തു.