ഇ​വി​ടെ ന​ട​പ്പി​ല്ല; റേ​ഷ​ൻ​ക​ട​ക​ളി​ൽ മോ​ദി​യു​ടെ ചി​ത്രം പ​തി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
ഇ​വി​ടെ ന​ട​പ്പി​ല്ല; റേ​ഷ​ൻ​ക​ട​ക​ളി​ൽ മോ​ദി​യു​ടെ ചി​ത്രം പ​തി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, February 12, 2024 1:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം പ​തി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​നി​ർ​ദേ​ശം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​ന്‍ പ​റ്റു​മോ​യെ​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​സ​ഭ​യി​ല്‍ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​തു​വ​രെ​യി​ല്ലാ​ത്ത പ്ര​ചാ​ര​ണ​പ​രി​പാ​ടി​യാ​ണ് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​ത്. ഇ​ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടി​ട്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പ​ല​രൂ​പ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭ​ക്ഷ്യ​വി​ത​ര​ണ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നു​വെ​ന്നും ഇ​ത് ശ​രി​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: റേ​ഷ​ൻ ക​ട​ക​ളി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ്രാ​ൻ​ഡിം​ഗ് കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ടാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്ക​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ദീ​ർ​ഘ​കാ​ല​മാ​യി റേ​ഷ​ൻ നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. അ​തി​ന്‍റെ ഭാ​ഗ​മാ​യി റേ​ഷ​ൻ ക​ട​ക​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തേ​വ​രെ ഇ​ല്ലാ​ത്ത ഒ​രു പു​തി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണ് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​ത്. അ​ത് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള​താ​ണ്. ഇ​ക്കാ​ര്യം ശ​രി​യ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും.

ഇ​ത് ഇ​വി​ടെ ന​ട​പ്പാ​ക്കാ​ൻ വി​ഷ​മ​മാ​ണെ​ന്നും അ​റി​യി​ക്കും. അ​തോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും ഇ​ക്കാ​ര്യം അ​റി​യി​ക്കാ​ൻ പ​റ്റി​ല്ലേ​യെ​ന്ന​തും പ​രി​ശോ​ധി​ക്കും- മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<