നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
Sunday, December 10, 2023 11:50 AM IST
മലപ്പുറം: വണ്ടൂരില്‍ വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. വണ്ടൂര്‍ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി മുഹമ്മദ് കെന്സയാണ് മരിച്ചത്.
നടുവത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നീന്തല്‍ പരിശീന കേന്ദ്രത്തിലെ കുളത്തില്‍ രാവിലെ എട്ടിനാണ് സംഭവം. സഹോദരനൊപ്പം നീന്തല്‍ പഠിക്കാന്‍ എത്തിയ മുഹമ്മദ് കെന്‍സ മുങ്ങിത്താഴുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുറത്തെടുത്തപ്പോഴേയ്ക്കും ജീവന് നഷ്ടമായിരുന്നു.
നീന്തല്‍ക്കുളത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.