കൊ​ച്ചി: വാ​യ്പാ തി​രി​ച്ച​ട​വ് പൂ​ർ​ത്തി​യാ​യി​ട്ടും ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ നി​ന്ന് ആ​ധാ​രം തി​രി​കെ ന​ല്കി​യി​ല്ലെ​ന്ന ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ൽ. ആ​ധാ​രം തി​രി​കെ​ന​ല്കാ​ൻ ഇ​ഡി​ക്ക് അ​പേ​ക്ഷ ന​ല്കാ​ൻ ബാ​ങ്കി​ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ല്കി.

വാ​യ്പ പൂ​ർ​ണ​മാ​യും അ​ട​ച്ചു​തീ​ർ​ത്തി​ട്ടും എ​ന്തി​നാ​ണ് ആ​ധാ​രം പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന സം​ശ​യ​വും കോ​ട​തി പ്ര​ക​ടി​പ്പി​ച്ചു. ഇ​ഡി ഇ​ക്കാ​ര്യ​ത്തി​ൽ മൂ​ന്നാ​ഴ്ച​യ്ക്ക​കം ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി​യെ​ടു​ത്ത വാ​യ്പ​ക​ള്‍ അ​ട​ച്ചു തീ​ര്‍​ത്തി​ട്ടും ഭൂ​മി​യു​ടെ ആ​ധാ​രം തി​രി​ച്ചു ന​ല്‍​കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് തൃ​ശൂ​ര്‍ കാ​ര​ളം സ്വ​ദേ​ശി ഫ്രാ​ന്‍​സി​സ് ആ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യ​ത്.

50 സെ​ന്‍റ് സ്ഥ​ലം പ​ണ​യ​പ്പെ​ടു​ത്തി ഹ​ര്‍​ജി​ക്കാ​ര​ന്‍ ക​രു​വ​ന്നൂ​ര്‍​ബാ​ങ്കി​ല്‍​നി​ന്ന് ര​ണ്ടു വാ​യ്പ​ക​ളാ​ണെ​ടു​ത്ത​ത്. ഇ​വ ര​ണ്ടും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ അ​ട​ച്ചു തീ​ര്‍​ത്തു. എ​ന്നി​ട്ടും ആ​ധാ​രം തി​രി​കെ​ക്കി​ട്ടി​യി​ല്ല.

ഭൂ​മി​യു​ടെ ആ​ധാ​രം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​ഡി​യു​ടെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്നാ​ണ് ഇ​ഡി​യെ​യും എ​തി​ര്‍​ക​ക്ഷി​യാ​ക്കി ഫ്രാ​ന്‍​സി​സ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഹ​ര്‍​ജി​യി​ല്‍ ഇ​ഡി​യ​ട​ക്ക​മു​ള്ള എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.