കരുവന്നൂർ കള്ളപ്പണക്കേസ്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
Wednesday, November 29, 2023 2:45 PM IST
കൊച്ചി: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ വ്യവസായി ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു. നാലുകോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ.
ഇന്നു രാവിലെയാണ് ഗോകുലം ഗോപാലനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ഡെയ്ലി ഡെപ്പോസിറ്റ് സ്കീമുമായി ബന്ധപ്പെട്ട് നാലുകോടിയുടെ രൂപയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം തേടിയ ഇഡി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
തുടർച്ചയായി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനെ തുടർന്നാണ് സമൻസ് അയച്ച് ഗോകുലം ഗോപാലനെ നേരിട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ചതെന്ന് ഇഡി വ്യക്തമാക്കി.