കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ പോലീസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്തു
Tuesday, October 3, 2023 11:49 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തു. മുന്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, മുന്‍ എസ്പി കെ.എം. ആന്റണി എന്നിവരെയാണ് ഇഡി ചൊവ്വാഴ്ച രാവിലെ മുതല്‍ ചോദ്യം ചെയ്യുന്നത്.
സര്‍വീസിലിരിക്കെ മൂന്നരക്കോടി രൂപ ഒന്നാം പ്രതിയായ സതീഷ് കുമാറിന് പലിശയ്ക്കു നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫേമസ് വര്‍ഗീസിനെ ചോദ്യം ചെയ്യന്നത്. ഇതിന് 18 ലക്ഷം രൂപ പലിശ വാങ്ങിയതായും ഇഡി കണ്ടെത്തിയിരുന്നു.
സതീഷും ആന്റണിയും തമ്മിലും പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ വെളിപ്പെടുത്തല്‍. ഇരുവരെയും കഴിഞ്ഞാഴ്ച ഇഡി ചോദ്യം ചെയ്തിരുന്നു.
അതേസമയം, സതീഷിന്റെ സഹോദരനെയും മറ്റു കുടുംബാംഗങ്ങളെയും വരും ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും സൂചനയുണ്ട്.