ക​റു​ക​പ്പി​ള്ളി​യി​ലെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​കം: അ​മ്മ​യു​ടെ ആ​ദ്യപ​ങ്കാ​ളി​യെ തി​ങ്ക​ളാ​ഴ്ച ചോ​ദ്യംചെ​യ്യും
ക​റു​ക​പ്പി​ള്ളി​യി​ലെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​കം: അ​മ്മ​യു​ടെ ആ​ദ്യപ​ങ്കാ​ളി​യെ തി​ങ്ക​ളാ​ഴ്ച ചോ​ദ്യംചെ​യ്യും
Saturday, December 9, 2023 1:08 PM IST
കൊ​ച്ചി: ക​റു​ക​പ്പി​ള്ളി​യി​ലെ ലോ​ഡ്ജി​ല്‍ ഒ​ന്നേ​കാ​ല്‍ മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മ അ​ശ്വ​തി ഓ​മ​ന​ക്കു​ട്ട​ന്‍റെ ആ​ദ്യ പ​ങ്കാ​ളി​യെ തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.

കു​ഞ്ഞി​ന്‍റെ പി​താ​വ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് അ​ശ്വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​യാ​ളി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ തേ​ടി. കു​ഞ്ഞ് ത​ന്‍റേ​താ​ണെ​ന്ന് ഇ​യാ​ള്‍ സ​മ്മ​തി​ച്ച​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി ഇ​യാ​ളോ​ട് തി​ങ്ക​ളാ​ഴ്ച സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ കു​ഞ്ഞി​ന്‍റെ അ​മ്മ എ​ഴു​പു​ന്ന സ്വ​ദേ​ശി​നി അ​ശ്വ​തി ഓ​മ​ന​ക്കു​ട്ട​ന്‍ (25), സു​ഹൃ​ത്ത് ക​ണ്ണൂ​ര്‍ ച​ക്ക​ര​ക്ക​ല്‍ സ്വ​ദേ​ശി വി.​പി. ഷാ​നി​ഫ് (25) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​തി​നാ​യി പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും.

കു​ട്ടി​യു​ടെ ത​ല ഷാ​നി​ഫ് സ്വ​ന്തം കാ​ല്‍​മു​ട്ടി​ല്‍ ഇ​ടി​ച്ചു. അ​തി​നു​ശേ​ഷം മ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ക​ടി​ച്ച​താ​യി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച ശേ​ഷം ഇ​ത് സ്ഥി​രീ​ക​രി​ക്കാ​നാ​യി ഇ​യാ​ളു​ടെ ദ​ന്ത​സാ​മ്പി​ളു​ക​ള്‍ എ​ടു​ത്ത് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് അ​ശ്വ​തി​യു​ടെ മൗ​നസ​മ്മ​ത​ത്തോ​ടെ ഷാ​നി​ഫ് കു​ഞ്ഞി​നെ കൊ​ന്ന​ത്. മ​റ്റൊ​രാ​ളു​ടെ കു​ഞ്ഞ് ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ല്‍ ബാ​ധ്യ​ത​യാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​യാ​ള്‍ ക​റു​ക​പ്പ​ള്ളി​യി​ലെ ലോ​ഡ്ജി​ല്‍ വ​ച്ച് കു​ഞ്ഞി​നെ വ​ക​വ​രു​ത്തി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<