കൊ​ങ്ക​ൺ പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട്; ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു
കൊ​ങ്ക​ൺ പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട്; ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു
Wednesday, July 10, 2024 11:56 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ങ്ക​ണ്‍ പാ​ത​യി​ല്‍ ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ര്‍​ന്ന് മം​ഗ​ലാ​പു​രം വ​ഴി പോ​കേ​ണ്ട ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വെ അ​റി​യി​ച്ചു. നി​ല​വി​ൽ ചി​ല ട്രെ​യി​നു​ക​ള്‍ കൊ​ങ്ക​ണ്‍ പാ​ത​യി​ല്‍ പ​ല സ്റ്റേ​ഷ​നു​ക​ളി​ലാ​യി പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

പ​ര്‍​നേം തു​ര​ങ്ക​ത്തി​ല്‍ ആ​ണ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്. കും​ട സ്റ്റേ​ഷ​നി​ലെ​ത്തി​യ തി​രു​ന​ല്‍​വേ​ലി - ജാം​ന​ഗ​ര്‍ എ​ക്‌​സ്പ്ര​സ് പാ​ല​ക്കാ​ട് വ​ഴി തി​രി​ച്ചു​വി​ട്ടു. എ​റ​ണാ​കു​ളം നി​സാ​മു​ദ്ദീ​ന്‍ എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍ (22655) ഷൊ​ര്‍​ണൂ​ര്‍-​പാ​ല​ക്കാ​ട് വ​ഴി തി​രി​ച്ചു​വി​ടും.

ഇ​വ കൂ​ടാ​തെ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു വി​ടാ​ന്‍ സാ​ധ്യ​തു​ണ്ടെ​ന്നും ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. 19577 - തി​രു​ന​ല്‍​വേ​ലി ജാം​ന​ഗ​ര്‍ എ​ക്‌​സ്പ്ര​സ്. ഷൊ​ര്‍​ണൂ​ര്‍-​ഈ​റോ​ഡ്-​ധ​ര്‍​മ​വാ​രം-​ഗു​ണ്ട​ക​ല്‍-​റാ​യ്ചൂ​ര്‍-​പു​ണെ-​പ​ന്‍​വേ​ല്‍ വ​ഴി തി​രി​ച്ചു​വി​ട്ടു.

16336 -നാ​ഗ​ര്‍​കോ​വി​ല്‍ ഗാ​ന്ധി​ധാം എ​ക്‌​സ്പ്ര​സ്. ഈ ​ട്രെ​യി​ന്‍ ഷൊ​ര്‍​ണൂ​ര്‍ -ഈ​റോ​ഡ് - റാ​യ്ചൂ​ര്‍-​പു​ണെ-​പ​ന്‍​വേ​ല്‍ വ​ഴി തി​രി​ച്ചു​വി​ട്ടു. 12283-എ​റ​ണാ​കു​ളം-​നി​സാ​മു​ദ്ദീ​ന്‍ എ​ക്‌​സ്പ്ര​സ്. ഷൊ​ര്‍​ണൂ​ര്‍ -ഈ​റോ​ഡ് - റാ​യ്ചൂ​ര്‍-​പു​ണെ-​പ​ന്‍​വേ​ല്‍ വ​ഴി തി​രി​ച്ചു​വി​ട്ടു. 22655 -എ​റ​ണാ​കു​ളം -നി​സാ​മു​ദ്ദീ​ന്‍ എ​ക്‌​സ്പ്ര​സ്. ഇ​പ്പോ​ഴു​ള്ള​ത് ത​ല​ശേ​രി​യി​ല്‍. ഷൊ​ര്‍​ണൂ​ര്‍ - ഈ​റോ​ഡ് - റാ​യ്ചൂ​ര്‍-​പു​ണെ-​പ​ന്‍​വേ​ല്‍ വ​ഴി തി​രി​ച്ചു​വി​ട്ടു.

16346 - തി​രു​വ​ന​ന്ത​പു​രം ലോ​ക​മാ​ന്യ തി​ല​ക് എ​ക്‌​സ്പ്ര​സ് സ​മ​യം മാ​റ്റി. ഇ​ന്ന് വൈ​കി​ട്ട് 4.55 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ഷൊ​ര്‍​ണൂ​ര്‍ - ഈ​റോ​ഡ് - റാ​യ്ചൂ​ര്‍-​പു​ണെ-​പ​ന്‍​വേ​ല്‍ വ​ഴി സ​ര്‍​വീ​സ് ന​ട​ത്തും. ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് വ​രെ​യാ​ണ് സ​ര്‍​വീ​സു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<