ഓണക്കുതിപ്പിൽ സ്വർണം; പവന് 55,000 നരികെ
Saturday, September 14, 2024 11:30 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാംദിനവും കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 54,920 രൂപയിലും ഗ്രാമിന് 6,865 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 30 രൂപ വർധിച്ച് 5,690 രൂപയിലിലെത്തി.
വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞതിനു ശേഷം വെള്ളിയാഴ്ച പവന് 960 രൂപ വര്‍ധിച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 1280 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ മാസം 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഈ മാസത്തിന്റെ ആദ്യം സ്വര്‍ണവില 53,360 രൂപയിലായിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയർന്ന് ഈ മാസത്തെ റിക്കാർഡ് വിലയിലാണുള്ളത്.
രാജ്യാന്തര വിലയിലുണ്ടായ വൻ വിലക്കയറ്റമാണ് സംസ്ഥാനത്തും വില കൂടാൻ കാരണം. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് 2,570 ഡോളർ എന്ന റിക്കാർഡ് നിരക്കിലാണ്.
അതേസമയം, വെള്ളിയുടെ വിലയിലും വർധന വർധന രേഖപ്പെടുത്തി. ഗ്രാമിന് രണ്ടുരൂപ ഉയർന്ന് 95 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.