കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കു​തി​ച്ചു​ക​യ​റി സ്വ​ർ​ണ​വി​ല. പ​വ​ന് 760 രൂ​പ​യും ഗ്രാ​മി​ന് 95 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 52,520 രൂ​പ​യി​ലും ഗ്രാ​മി​ന് 6,565 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല 80 രൂ​പ കൂ​ടി 5,425 രൂ​പ​യി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്ച ഒ​റ്റ​യ​ടി​ക്ക് 600 രൂ​പ വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​വി​ല വീ​ണ്ടും 51,000 ക​ട​ന്ന​ത്. ശ​നി​യാ​ഴ്ച 160 രൂ​പ​യും തി​ങ്ക​ളാ​ഴ്ച 200 രൂ​പ​യും വ​ർ​ധി​ച്ചു. ഇ​ന്ന് വീ​ണ്ടും കു​തി​ച്ചു​ക​യ​റി​യ​തോ​ടെ​യാ​ണ് സ്വ​ർ​ണം വീ​ണ്ടും 52,000 ക​ട​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച 50,800 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​യ ശേ​ഷം സ്വ​ര്‍​ണ​വി​ല അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ 1,700 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 17ന് ​സ്വ​ര്‍​ണ​വി​ല 55,000 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ ക​സ്റ്റം​സ് തീ​രു​വ കു​റ​ച്ച​തോ​ടെ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ലി​യ ഇ​ടി​വ് നേ​രി​ടു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്.

ക​ഴി​ഞ്ഞ മാ​സം 26ന് 50,400 ​രൂ​പ​യാ​യി താ​ഴ്ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കും സ്വ​ര്‍​ണ​വി​ല എ​ത്തി. ദി​വ​സ​ങ്ങ​ള്‍​ക്ക​കം ഏ​ക​ദേ​ശം 4,500 രൂ​പ​യാ​ണ് ഇ​ടി​ഞ്ഞ​ത്. പി​ന്നീ​ട് വി​ല തി​രി​ച്ചു​ക​യ​റു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. ഒ​ന്‍​പ​ത് ദി​വ​സ​ത്തി​നി​ടെ 1440 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് വി​ല താ​ഴേ​ക്കു​പോ​യ​ത്.

ഇ​റാ​ൻ -ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ഭീ​തി ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. ട്രോ​യ് ഔ​ൺ​സി​ന് 2,463 ഡോ​ള​ർ വ​രെ എ​ത്തി.

അ​തേ​സ​മ​യം, ഇ​ന്ന​ത്തെ വെ​ള്ളി വി​ല​യി​ലും വ​ർ​ധ​ന​യു​ണ്ട്. ഗ്രാ​മി​ന് ഒ​രു രൂ​പ കൂ​ടി. ഇ​തോ​ടെ വെ​ള്ളി ഗ്രാ​മി​ന് 88.50 രൂ​പ​യും കി​ലോ​ഗ്രാ​മി​ന് 88,500 രൂ​പ​യു​മാ​ണ്.