ബ്രിജ് ഭൂഷന് വനിതാ താരങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്ഐആര്‍
Friday, June 2, 2023 4:01 PM IST
ന്യൂഡല്‍ഹി: ലൈംഗിക പീഡനപരാതിയിൽ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. ആറ് വനിതാ താരങ്ങളുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബ്രിജ് ഭൂഷണ് താരങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ശ്വാസഗതി പരിശോധിക്കാനെന്ന പേരില്‍ വനിതാ താരങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു. സഹോദരനൊപ്പം എത്തിയ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് അകത്തേയ്ക്ക് വിളിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്നും എഫ്ഐആറിലുണ്ട്.
ഐപിസി 354, 354(എ), ഐപിസി 354(ഡി) എന്നിങ്ങനെ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എഫ്ഐആറില്‍ ബ്രിജ് ഭൂഷനെതിരെ ചുമത്തിയിരിക്കുന്നത്.