ചെ­​ന്നൈ: ക­​ന­​ത്ത മ​ഴ­​യെ തു­​ട​ര്‍­​ന്നു​ണ്ടാ­​യ വെ­​ള്ള­​ക്കെ­​ട്ട് ചെ­​ന്നൈ​യി​ൽ പ­​ല­​യി­​ട​ത്തും തു­​ട­​രു­​ന്ന­​തി­​നി­​ടെ ­ വേ​ളാ​ച്ചേ­​രി­​യി​ല്‍ 60 അ​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ല്‍ നി​ന്നും ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. അ​ഴു​കി​യ നി​ല­​യി­​ലാ­​യി­​രു­​ന്നു മൃ­​ത­​ദേ​ഹം.

നാ­​ലു­​ദി​വ­​സം മു­​മ്പ് കാ­​ണാ​താ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ന​രേ­​ഷി­​ന്‍റെ (21) മൃ­​ത­​ദേ­​ഹ­​മാ­​ണ് ക­​ണ്ടെ­​ടു­​ത്ത­​തെ­​ന്നാ­​ണ് നി­​ഗ­​മ​നം.

തി­​ങ്ക­​ളാ​ഴ്­​ച രാ­​വി­​ലെ ബ­​ഹു​നി­​ല കെ​ട്ടി­​ട നി​ര്‍­​മ്മാ­​ണം ന­​ട​ന്നു­​കൊ­​ണ്ടി­​രു­​ന്ന സ്ഥ​ല­​ത്ത് മ​ഴ­​യെ തു­​ട​ര്‍​ന്ന് മ­​ണ്ണി­​ടി­​ഞ്ഞ് വ​ലി­​യ കു­​ഴി രൂ­​പ­​പ്പെ­​ട്ട­​ത്. അ­​പ­​ക​ട­​ത്തെ തു­​ട​ര്‍­​ന്ന് ര­​ണ്ട് പേ­​രെ കാ­​ണാ­​താ­​യി­​രു­​ന്നു

ക​ണ്‍സ്ട്ര­​ക്ഷ​ന്‍ ക­​മ്പ­​നി­​യി­​ലെ ജൂ­​നി­​യ​ര്‍ എ​ന്‍­​ജി­​നീ­​യ​ര്‍ ജ­​യ­​ശീ­​ല​ൻ, തൊ­​ഴി­​ലാ­​ളി ന­​രേ­​ഷ് എ­​ന്നി­​വ­​രെ­​യാ­​ണ് കാ­​ണാ­​താ­​യ​ത്. ജ​യ​ശീ​ല​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ­​ണ്.

ജ​യ​ശീ​ല​ന്‍റെ ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ അ­​ട­​ക്ക­​മു​ള്ള കു​ടും­​ബാം​ഗ​ങ്ങ​ള്‍ അപകടദിവസം മുതൽ സ്ഥ​ല​ത്ത് തുടരുകയാണ്.