ഏകദിനം: രോ​​ഹി​​ത് ര​​ണ്ടാം റാ​​ങ്കി​​ൽ
ഏകദിനം: രോ​​ഹി​​ത്  ര​​ണ്ടാം റാ​​ങ്കി​​ൽ
Thursday, August 15, 2024 12:12 AM IST
ദു​​ബാ​​യ്: രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ബാ​​റ്റ​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ ഒ​​രു സ്ഥാ​​നം മു​​ന്നേ​​റി ര​​ണ്ടി​​ലെ​​ത്തി. ഐ​​സി​​സി ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട റാ​​ങ്കിം​​ഗ് അ​​നി​​സ​​രി​​ച്ചാ​​ണ് രോ​​ഹി​​ത് ഒ​​രു സ്ഥാ​​നം മു​​ന്നേ​​റി​​യ​​ത്.

ര​​ണ്ടാം റാ​​ങ്കി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​ന്ത്യ​​യു​​ടെ ശു​​ഭ്മാ​​ൻ ഗി​​ൽ മൂ​​ന്നി​​ലേ​​ക്കി​​റ​​ങ്ങി. പാ​​ക്കി​​സ്ഥാ​​ന്‍റെ ബാ​​ബ​​ർ അ​​സം 824 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തു തു​​ട​​ർ​​ന്നു. രോ​​ഹി​​ത്തി​​ന് 765ഉം ​​ഗി​​ല്ലി​​ന് 763ഉം ​​റേ​​റ്റിം​​ഗ് പോ​​യി​​ന്‍റാ​​ണുള്ളത്. വി​​രാ​​ട് കോ​​ഹ്‌​ലി (746) ​നാ​​ലാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി.


16-ാം സ്ഥാ​​ന​​ത്തു​​ള്ള ശ്രേ​​യ​​സ് അ​​യ്യ​​റാ​​ണ് ആ​​ദ്യ ഇ​​രു​​പ​​തി​​നു​​ള്ളി​​ലു​​ള്ള മ​​റ്റൊ​​രു ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ മി​ക​വി​ലൂ​ടെ​യാ​ണ് രോ​ഹി​ത് റാ​ങ്ക് മെ​ച്ച​പ്പെ​ടു​ത്തി​യ​ത്.

ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ കു​​ൽ​​ദീ​​പ് യാ​​ദ​​വ് നാ​​ലും ജ​​സ്പ്രീ​​ത് ബും​​റ എ​​ട്ടും റാ​​ങ്കി​​ൽ തു​​ടരു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കേ​​ശ​​വ് മ​​ഹാ​​രാ​​ജാ​​ണ് ഒ​​ന്നാം ന​​ന്പ​​ർ ബൗ​​ള​​ർ. അ​​ഞ്ചു സ്ഥാ​​നം പി​​ന്നോ​​ട്ടി​​റ​​ങ്ങി പ​​ത്തി​​ലു​​ള്ള മു​​ഹ​​മ്മ​​ദ് സി​​റാ​​ജാ​​ണ് ആ​​ദ്യ പ​​ത്ത് റാ​​ങ്കി​​ലു​​ള്ള മ​​റ്റൊ​​രു ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.