നടത്തക്കാർ നിരാശപ്പെടുത്തി
Thursday, August 1, 2024 11:33 PM IST
പാരീസ്: പാരീസ് ഒളിന്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ തുടക്കം നിരാശയിൽ. പുരുഷന്മാരുടെയും വനിതകളുടെയും 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യൻ അത്ലറ്റുകൾക്ക് അവരുടെ തന്നെ മികച്ച സമയം പോലും തിരുത്താനായില്ല.
പുരുഷന്മാരുടെ നടത്തത്തിൽ മൂന്ന് ഇന്ത്യക്കാരാണ് മത്സരിക്കാനുണ്ടായിരുന്നത്. വികാസ് സിംഗ് (1:22.36 സെക്കൻഡ്) 30-ാമതെത്തിയപ്പോൾ പരംജീത് സിംഗ് (1:23.48 സെക്കൻഡ്) 37-ാം സ്ഥാനത്തുമായി. ദേശീയ റിക്കാർഡിനുടമ ആകാശ്ദീപ് സിംഗ് ആറു കിലോമീറ്ററായപ്പോൾ നടത്തം മതിയാക്കി. നല്ല തുടക്കമാണ് വികാസ് ഇട്ടത് എട്ടു കിലോമീറ്റർവരെ ആദ്യ 20നുള്ളിലുണ്ടായിരുന്നു. വനിതകളിൽ പ്രിയങ്ക ഗോസ്വാമി (1:39.55 സെക്കൻഡ്) 45പേരിൽ 41-ാമതായി നടത്തം പൂർത്തിയാക്കി.