കൂലിയില്ല; അർജന്റൈൻ കളിക്കാര്‍ ടീം വിട്ടു
Wednesday, May 29, 2024 12:26 AM IST
ബുവാനോസ് ആരീസ്: ശമ്പളം, തൊഴില്‍ സാഹചര്യം എന്നീ പ്രശ്നങ്ങളെ തുടര്‍ന്ന് അര്‍ജന്റൈൻ വനിതാ ഫുട്ബോള്‍ ടീമിലെ മൂന്നു കളിക്കാര്‍ രാജിവച്ചു. ഗോള്‍കീപ്പര്‍ ലൗറിന ഒളിവിറോസ്, പ്രതിരോധ താരം ജൂലിയെറ്റ ക്രൂസ്, മധ്യനിരയിലെ ലൊറേന ബെനിറ്റ്സ് എന്നിവരാണ് ടീം വിട്ടത്.
കോസ്റ്റ റിക്കയ്ക്കെതിരേ നടക്കുന്ന രണ്ടു സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്നാണ് ഇവരുടെ പിന്മാറ്റം. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) അനീതിയും അപമാനകരമായ പെരുമാറ്റവുമാണ് കാണിക്കുന്നത് എന്നും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“ഞാന്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. പരിശീലനം, ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം എന്നിവയെക്കുറിച്ചുമാണ് ”- ഒളിവിറോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.