കോ​ൽ​ക്ക​ത്ത: അ​വ​സാ​ന പ​ന്തി​ൽ വ​രെ ആ​വേ​ശം നി​റ​ച്ച മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് നാ​ലു റ​ണ്‍​സി​നു സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

സ്കോ​ർ: കോ​ൽ​ക്ക​ത്ത- 20 ഓ​വ​റി​ൽ 208/7. സ​ണ്‍​റൈ​സേ​ഴ്സ് - 20 ഓ​വ​റി​ൽ 204/7. സ​ണ്‍​റൈ​സേ​ഴ്സി​നു ജ​യി​ക്കാ​ൻ ആ​റു പ​ന്തി​ൽ 13 റ​ണ്‍​സ് വേ​ണ്ട​പ്പോ​ൾ പ​ന്തെ​റി​ഞ്ഞ ഹ​ർ​ഷി​ത് റാ​ണ എ​ട്ട് റ​ണ്‍​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്.

25 പ​ന്തി​ൽ ഏ​ഴു സി​ക്സും മൂ​ന്നു ഫോ​റും നേ​ടി 64 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ആ​ന്ദ്രെ റ​സ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് കോ​ൽ​ക്ക​ത്ത​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. റ​സ​ലി​നു പു​റ​മെ ഓ​പ്പ​ണ​ർ ഫി​ൽ സോ​ൾ​ട്ട് (54), ര​മ​ണ്‍​ദീ​പ് സിം​ഗ് (35), റി​ങ്കു സിം​ഗ് (23) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ടി. ​ന​ട​രാ​ജ​ൻ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി.


ഒ​രു ഘ​ട്ട​ത്തി​ൽ നേ​ര​ത്തെ​ത​ന്നെ തോ​ൽ​വി ഉ​റ​പ്പാ​ക്കി​യ സ​ണ്‍​റൈ​സേ​ഴ്സി​നെ 29 പ​ന്തി​ൽ 63 റ​ണ്‍​സ് നേ​ടി​യ ഹെ​ന്‍റി​ച്ച് ക്ലാ​സ​ന്‍റെ പ്ര​ക​ട​ന​മാ​ണ് ജ​യ​ത്തി​ന​രു​കി​ലെ​ത്തി​ച്ച​ത്. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (32), അ​ഭി​ഷേ​ക് ശ​ർ​മ (32) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. റസൽ രണ്ടു വിക്കറ്റ് വീഴ്ത്തി.