ഗോവയ്ക്കു തോൽവി
Thursday, February 22, 2024 12:38 AM IST
ഫറ്റോർഡ: ഐഎസ്എൽ ഫുട്ബോളിൽ ശക്തരായ എഫ്സി ഗോവയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിനു തകർത്തു.
28 പോയിന്റുമായി ഗോവ നാലാം സ്ഥാനത്താണ്. ടോമി ജുറിച്ച് 69-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. 80-ാം മിനിറ്റിൽ ഒഡെ ഒനൈന്ത്യയുടെ ഓണ്‍ഗോൾ നോർത്ത് ഈസ്റ്റിന്റെ ലീഡ് ഉയർത്തി.