ഗോകുലത്തിന് ഇഞ്ചുറി
Thursday, January 11, 2024 11:02 PM IST
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തോൽവി. ഇഞ്ചുറി ടൈമിൽ പിറന്ന ഗോളിൽ മുംബൈ സിറ്റി എഫ്സി 2-1ന് ഗോകുലം കേരളയെ കീഴടക്കി.
ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിന്റെ 23-ാം മിനിറ്റിൽ സ്പാനിഷ് താരം അലജാൻഡ്രൊ സാഞ്ചസ് ലോപ്പസിലൂടെ ഗോകുലം ലീഡ് നേടി. ഒരു മണിക്കൂറിൽ അധികം ഈ ലീഡ് തുടരാൻ കോഴിക്കോടൻ ക്ലബ്ബിനു സാധിച്ചു. എന്നാൽ, 77-ാം മിനിറ്റിൽ ആയുഷ് ചിക്കാരയിലൂടെ മുംബൈ ഒപ്പത്തിനൊപ്പമെത്തി. 90+7-ാം മിനിറ്റിൽ ഡച്ച് താരമായ അബ്ദനാസർ എൽഖയാതി മുംബൈയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കി.