ശ്രീലങ്കയ്ക്ക് വിലക്ക്
Saturday, November 11, 2023 12:03 AM IST
മുംബൈ: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അംഗത്വം ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) അടിയന്തര പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്തു.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ സർക്കാർ ഇടപെടലുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഇന്നലെ ചേർന്ന ഐസിസി ബോർഡ് യോഗമാണു വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. ഇതോടെ വിലക്ക് പിൻവലിക്കുന്നതുവരെ ഐസിസി ടൂർണമെന്റുകളിൽ ശ്രീലങ്കയ്ക്കു പങ്കെടുക്കാനാവില്ല.
ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് കമ്മിറ്റിയെ കായികമന്ത്രി റോഷൻ രണസിംഗെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. അർജുന രണതുംഗെ അധ്യക്ഷനായി പുതിയ ഇടക്കാല കമ്മിറ്റിയെയും നിയമിച്ചു. പിന്നാലെ വിഷയത്തിൽ ഇടപെട്ട കോടതി പഴയ സമിതിയെ പുനഃസ്ഥാപിച്ചു.