വാ​​​​​രാ​​​​​ണ​​​​​സി: ഐ ​​​​​ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​ക്ക് ഇ​​​​​ഞ്ചു​​​​​റി ടൈം ​​​​​ഗോ​​​​​ളി​​​​​ൽ ജ​​​​​യം. ഏ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള 2-1ന് ​​​​​രാ​​​​​ജ​​​​​സ്ഥാ​​​​​ൻ എ​​​​​ഫ്സി​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ഒ​​​​​ന്പ​​​​​താം മി​​​​​നി​​​​​റ്റി​​​​​ൽ ബേ​​​​​ക്തു​​​​​ർ അ​​​​​മ​​​​​ൻ​​​​​ഗെ​​​​​ൽ​​​​​ദി​​​​​വി​​​​​ലൂ​​​​​ടെ രാ​​​​​ജ​​​​​സ്ഥാ​​​​​ൻ എ​​​​​ഫ്സി ലീ​​​​​ഡ് നേ​​​​​ടി.

90-ാം മി​​​​​നി​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ച്ച പെ​​​​​നാ​​​​​ൽ​​​​​റ്റി കി​​​​​ക്ക് ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​ച്ച് സെ​​​​​ർ​​​​​ജി​​​​​യൊ മെ​​​​​ൻ​​​​​ഡി ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന് സ​​​​​മ​​​​​നി​​​​​ല സ​​​​​മ്മാ​​​​​നി​​​​​ച്ചു. ഇ​​​​​ഞ്ചു​​​​​റി ടൈ​​​​​മി​​​​​ന്‍റെ ഒ​​​​​ന്പ​​​​​താം മി​​​​​നി​​​​​റ്റി​​​​​ൽ സെ​​​​​ർ​​​​​ജി​​​​​യൊ മെ​​​​​ൻ​​​​​ഡി (90+9’) ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ നേ​​​​​ടി. ഫ​​​​​ർ​​​​​ഷാ​​​​​ദ് നൂ​​​​​റി​​​​​ന്‍റെ അ​​​​​സി​​​​​സ്റ്റി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഗോ​​​​​ൾ പി​​​​​റ​​​​​ന്ന​​​​​ത്.


ജ​​​​​യ​​​​​ത്തോ​​​​​ടെ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള പോ​​​​​യി​​​​​ന്‍റ് നി​​​​​ല​​​​​യി​​​​​ൽ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു​​​​​യ​​​​​ർ​​​​​ന്നു. 27 പോ​​​​​യി​​​​​ന്‍റാ​​​​​ണ് ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള​​​​​യ്ക്കു​​​​​ള്ള​​​​​ത്. 37 പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​മു​​​​​ള്ള ശ്രീ​​​​​നി​​​​​ധി ഡെ​​​​​ക്കാ​​​​​ണും റൗ​​​​​ണ്ട്ഗ്ലാ​​​​​സ് പ​​​​​ഞ്ചാ​​​​​ബു​​​​​മാ​​​​​ണ് ആ​​​​​ദ്യ ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.