എയർ ഇന്ത്യയിൽ ലയിക്കാൻ വിസ്താര
എയർ ഇന്ത്യയിൽ ലയിക്കാൻ വിസ്താര
Saturday, August 31, 2024 12:35 AM IST
ന്യൂ​ഡ​ൽ​ഹി: വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ് ന​വം​ബ​ർ 12നു​ശേ​ഷം പ​റ​ന്നു​യ​രി​ല്ല.

വി​സ്താ​ര​യു​ടെ എ​ല്ലാ വി​മാ​ന​ങ്ങ​ളും ന​വം​ബ​ർ 12നു​ശേ​ഷം എ​യ​ർ ഇ​ന്ത്യ​യു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. എ​യ​ർ ഇ​ന്ത്യ​യും വി​സ്താ​ര​യും ല​യി​പ്പി​ക്കു​ന്ന​തി​ന് സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സി​ന് എ​ഫ്ഡി​ഐ അ​നു​മ​തി ല​ഭി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
സെ​പ്റ്റം​ബ​ർ മൂ​ന്നി​നു​ശേ​ഷം എ​യ​ർ​ലൈ​ൻ ബു​ക്കിം​ഗ് നി​ർ​ത്തു​മെ​ന്നും ന​വം​ബ​ർ 12നു​ശേ​ഷം സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ വി​സ്താ​ര വ്യ​ക്ത​മാ​ക്കി.

2013ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച വി​സ്താ​ര​യു​മാ​യു​ള്ള ല​യ​ന​ത്തി​ലൂ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​യ​ർ​ലൈ​ൻ ഗ്രൂ​പ്പാ​കാ​നാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ ശ്ര​മം.


ടാ​റ്റ​യു​ടെ​യും സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ വി​സ്താ​ര എ​യ​ർ ഇ​ന്ത്യ​യി​ൽ ല​യി​ക്കു​ന്ന​തി​ലൂ​ടെ എ​യ​ർ ഇ​ന്ത്യ​യു​ടെ 25.1 ശ​ത​മാ​നം ഓ​ഹ​രി സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സി​നും ല​ഭി​ക്കും.

യാ​ത്ര​ക്കാ​ർ​ക്കു വി​ശാ​ല​മാ​യ സേ​വ​ന ശൃം​ഖ​ല ന​ൽ​കാ​നു​ദ്ദേ​ശി​ച്ചാ​ണു ല​യ​ന​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ല​യ​ന​ത്തി​നു​ശേ​ഷം വി​സ്താ​ര​യു​ടെ എ​ല്ലാ വി​മാ​ന​സ​ർ​വീ​സു​ക​ളും എ​യ​ർ ഇ​ന്ത്യ​യാ​കും ന​ട​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.