ഇസാഫ് ബാങ്ക് ഇനോറി റുപേ കാര്‍ഡ് അവതരിപ്പിച്ചു
Thursday, August 29, 2024 11:40 PM IST
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇനോറി റുപേ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. നാഷണല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) സഹകരിച്ച് രൂപകല്പന ചെയ്ത പ്രീമിയം കാര്‍ഡില്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
പ്രതിമാസ ഇടപാടുകള്‍ക്ക് ആകര്‍ഷകമായ കാഷ്ബാക്ക് ഓഫറുകളും രണ്ടു ലക്ഷം രൂപ വരെയുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉള്‍പ്പെടെയുള്ള സേവനങ്ങൾ കാര്‍ഡുടമകള്‍ക്ക് ലഭിക്കും.
കാര്‍ഡ് എക്സ്ക്ലൂസീവ് മര്‍ച്ചന്റ് ഓഫറുകളുമുണ്ട്. യാത്ര, ഡൈനിംഗ്, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങള്‍ക്കായുള്ള സേവനങ്ങളാണു റൂപേ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡിലൂടെ ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.