കോ​ട്ട​യം: 2023, 2024 വ​ര്‍ഷ​ങ്ങ​ളി​ല്‍ റ​ബ​ര്‍ ആ​വ​ര്‍ത്ത​ന കൃ​ഷി​യോ പു​തു കൃ​ഷി​യോ ന​ട​ത്തി​യി​ട്ടു​ള്ള​വ​ര്‍ക്ക് ധ​ന​സ​ഹാ​യ​ത്തി​ന് സ​ര്‍വീ​സ് പ്ല​സ് പോ​ര്‍ട്ട​ലി​ല്‍ ഓ​ണ്‍ലൈ​നാ​യി ന​വം​ബ​ര്‍ 30 വ​രെ അ​പേ​ക്ഷി​ക്കാം.

‌പ​ര​മാ​വ​ധി നാ​ല് ഹെ​ക്ട​ര്‍ വ​രെ റ​ബ​ര്‍ കൃ​ഷി​യു​ള്ള​വ​രാ​കാം. കു​റ​ഞ്ഞ​ത് 0.10 ഹെ​ക്ട​റെ​ങ്കി​ലും കൃ​ഷി ചെ​യ്തി​ട്ടു​ണ്ടാക​ണം. ധ​ന​സ​ഹാ​യ​ത്തി​നു​ള്ള പ​ര​മാ​വ​ധി വി​സ്തൃ​തി ഒ​രു ഹെ​ക്ട​ര്‍ വ​രെ മാ​ത്രം.


അ​പേ​ക്ഷ, ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ര്‍ കാ​ര്‍ഡ്, തോ​ട്ട​ത്തി​ന്‍റെ അ​തി​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ സ്വ​യം ത​യാ​റാ​ക്കി​യ പ്ലാ​ന്‍, വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍നി​ന്നു​ള്ള ഉ​ട​മ​സ്ഥ​താ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, തൈ​ക​ള്‍ വാ​ങ്ങി​യ ബി​ല്ല്, നോ​മി​നേ​ഷ​ന്‍/ മു​ക്ത്യാ​ര്‍ (ആ​വ​ശ്യ​മെ​ങ്കി​ല്‍) എ​ന്നി​വ അ​പ്‌ലോ​ഡ് ചെ​യ്യ​ണം.