പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 80-ാമത് ഷോറൂം തുറന്നു
Friday, August 23, 2024 12:01 AM IST
കൊച്ചി: പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 80-ാമത് ഷോറൂം അടൂര്‍ വടക്കേടത്തുകാവില് പ്രവര്‍ത്തനമാരംഭിച്ചു. ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മറിയാമ്മ തരകന്, അനില്‍ പൂതക്കുഴി, വാര്‍ഡ് മെംബര്‍ ശ്രീലേഖ ഹരികുമാര്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഡോ. പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, അജോ പിട്ടാപ്പിള്ളില്‍, സിസിലി പോള്‍, എ.ജെ. തങ്കച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. അലക്സ് പാലമറ്റം ആശീര്‍വദിച്ചു.
കൂടുതല്‍ ഉപയോക്താക്കള്‍ക്ക് സമ്മാനം നേടാനുള്ള അവസരം ഒരുക്കിക്കൊണ്ട് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ‘ഓണ്‍ ആഘോഷം’ എന്ന ഓഫര്‍ പ്രഖ്യാപിച്ചു. ഓണം ഓഫറിന്റെ ഭാഗമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഷോറൂമുകളില്‍നിന്നു പര്‍ച്ചേസ് ചെയ്യുന്ന ഉപയോക്താക്കളിൽനിന്നും 10,000 വിജയികളെയാണു തെരഞ്ഞെടുക്കുന്നത്. ടിവി, മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മൈക്രോവേവ് ഓവന്, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇതുകൂടാതെ പിട്ടാപ്പിള്ളില്‍ ഏജന്‍സീസും ഫെഡറല്‍ ബാങ്കുമായി സംയോജിച്ച് ഫെഡറല്‍ ബാങ്ക് കാര്‍ഡ് കസ്റ്റമേഴ്സിന് 10 ശതമാനം വരെയുള്ള കാഷ്ബാക്ക് ഓഫറും ലഭ്യമാണ്.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ് എന്നീ ഉത്പന്നങ്ങള്‍ പ്രത്യേക ഇഎംഐ സ്കീമില്‍ വാങ്ങാനും 7,500 രൂപ വരെ കാഷ് ബാക്ക് നേടാനുമുള്ള അവസരം പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഓണം ഓഫറിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ക്ക് സ്പെഷല്‍ പ്രൈസ്, കോംബോ ഓഫറുകൾ, കാഷ് ബാക്ക് ഓഫര്‍, ഫിനാന്‍സ് ഓഫറുകള്‍, അധിക വാറന്റി സൗകര്യം എന്നിവയും ഗിഫ്റ്റ് കൂപ്പണുകള്‍, ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് സ്പെഷല്‍ ഡിസ്കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കസ്റ്റമേഴ്സിന് ആകര്‍ഷകമായ സ്കീമുകള്‍ എന്നിവയ്ക്കു പുറമെ അഡീഷണല്‍ ഡിസ്കൗണ്ടും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്.