ന്യൂ​ഡ​ൽ​ഹി: പ്രീ​പെ​യ്ഡ്, പോ​സ്റ്റ്‌​പെ​യ്ഡ് നി​ര​ക്കു​ക​ളി​ല്‍ 25 ശ​ത​മാ​നം വ​രെ വ​ര്‍​ധി​പ്പി​ച്ച ടെ​ലി​കോം ക​മ്പ​നി​ക​ളുടെ‍ തീ​രു​മാ​നം നാ​ളെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

അ​തേ​സ​മ​യം ജൂ​ലൈ മൂ​ന്നി​ന് മു​ന്പ് ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്തേ​ക്ക് റീ​ചാ​ർ​ജ് ചെ​യ്താ​ൽ സ​മ​യ​പ​രി​ധി തീ​രു​ന്ന​തു​വ​രെ നി​ല​വി​ലെ നി​ര​ക്കി​ൽ സേ​വ​നം ല​ഭി​ക്കു​ന്ന ഓ​ഫ​ർ ജി​യോ​യും എ​യ​ർ​ടെ​ല്ലും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ലോം​ഗ് ടേം ​റീ​ചാ​ർ​ജു​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഈ ​ഓ​ഫ​ർ ഏ​റ്റ​വും പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന​ത്.


ജി​യോ അ​ല്ലെ​ങ്കി​ൽ എ​യ​ർ​ടെ​ൽ വ​രി​ക്കാ​രാ​ണെ​ങ്കി​ൽ റീ​ചാ​ർ​ജു​ക​ൾ മു​ൻ​കൂ​ട്ടി ഷെ​ഡ്യൂ​ൾ ചെ​യ്ത് ഈ ​ഓ​ഫ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

വോ​ഡ​ഫോ​ൺ-​ഐ​ഡി​യ (വി) ​വ​രി​ക്കാ​ർ​ക്ക് അ​വ​രു​ടെ റീ​ചാ​ർ​ജു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. വി​വി​ധ പ്ലാ​നു​ക​ളി​ൽ 12 മു​ത​ൽ 25 ശ​ത​മാ​നം വ​രെ​യാ​ണ് ജി​യോ നി​ര​ക്ക് ഉ‍​യ​ർ​ത്തി​യ​ത്. 11 മു​ത​ൽ 21 ശ​ത​മാ​നം വ​രെ വ​രും എ‍​യ​ർ​ടെ​ല്ലി​ന്‍റെ വ​ർ​ധ​ന.