കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ഗോവ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
Saturday, January 20, 2024 10:26 PM IST
കട്ടപ്പന: ഏലം കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും കൂട്ടായ്മയായ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുളിയന്മല നെസ്റ്റ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന യോഗത്തില്‍ ഫെഡറേഷന് ചെയര്മാന് സ്റ്റെനി പോത്തന് നെടുംപുറം അധ്യക്ഷത വഹിക്കും.
വണ്ടന്മേട്ടില് പ്രവര്‍ത്തനമാരംഭിക്കുന്ന ഫെഡറേഷന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ഫെഡറേഷന് ലോഗോ ഡീന്‍ കുര്യാക്കോസ് എംപി പ്രകാശനം ചെയ്യും. മെമ്പര്‍ഷിപ് ഐഡി വിതരണം എം.എം. മണി എംഎല്‍എ നിര്‍വഹിക്കും. സമ്മേളനത്തില്‍ കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്, എംഎല്‍എമാരായ വാഴൂര്‍ സോമന്, എ. രാജ, മുന്‍ എംപി അഡ്വ. ജോയ്സ് ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും