കൊ​​ളം​​ബി​​യ: ഇ​​റാ​​ന്‍റെ പി​​ന്തു​​ണ​​യു​​ള്ള തീ​​വ്ര​​വാ​​ദി​​ക​​ൾ ജോ​​ർ​​ദാ​​നി​​ൽ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്ന് അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ ​​ബൈ​​ഡ​​നാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ആ​​ക്ര​​മ​​ണ​​ത്തെ​​ക്കു​​റി​​ച്ച് ജോ​​ർ​​ദാ​​ൻ പ്ര​​തി​​ക​​രി​​ച്ചി​​ല്ല. മൂ​​വാ​​യി​​ര​​ത്തോ​​ളം യു​​എ​​സ് സൈ​​നി​​ക​​ർ ജോ​​ർ​​ദാ​​നി​​ലു​​ണ്ട്. ഹ​​മാ​​സ് ഭീ​​ക​​ര​​ർ ഇ​​സ്ര​​യേ​​ലി​​ൽ ആ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ച​​ശേ​​ഷം ഇ​​റാ​​ക്കി​​ലെ​​യും സി​​റി​​യ​​യി​​ലെ​​യും യു​​എ​​സ് സൈ​​നി​​ക​​ർ ഡ്രോ​​ൺ ആ​​ക്ര​​മ​​ണം നേ​​രി​​ടു​​ന്നു​​ണ്ട്. ജോ​​ർ​​ദാ​​നി​​ൽ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​കു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്.


ഒ​ട്ടേ​റെ സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റു. സി​റി​യ അ​തി​ർ​ത്തി​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.