മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങളെ വീഴ്ത്തിയെന്ന് യുക്രെയ്ൻ
Sunday, December 24, 2023 12:58 AM IST
കീവ്: റഷ്യയുടെ മൂന്ന് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. സു-35 ബോംബർ വിമാനങ്ങളെ ഖേർസൺ മേഖലയിലാണു വീഴ്ത്തിയതെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, യുദ്ധകാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന റഷ്യൻ വ്ലോഗർമാർ വിമാനങ്ങൾ വീണതായി സൂചിപ്പിച്ചു. യുഎസ് നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചായിരിക്കാം റഷ്യൻ വിമാനങ്ങളെ വീഴ്ത്തിയതെന്നും പറഞ്ഞു.