ദീപിക യംഗ് മാസ്റ്റർ അവാർഡ്: ഓൺലൈൻ പരീക്ഷ നാളെ
Friday, April 11, 2025 3:28 AM IST
തൃശൂർ: ഈവർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയെഴുതിയ സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾക്കായി ദീപിക നടത്തുന്ന യംഗ് മാസ്റ്റർ അവാർഡ് പരീക്ഷ നാളെ.
രണ്ടു സിലബസുകളിലുമുള്ള പത്താം ക്ലാസ് വിദ്യാർഥികൾക്കു രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ ലോഗിൻ ചെയ്ത് ഒരുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയെഴുതാം.
പ്ലസ് ടു വിദ്യാർഥികൾക്കു മൂന്നു സെറ്റ് ചോദ്യങ്ങൾ ഉണ്ടാകും. ഓരോരുത്തരുടെയും പഠന സിലബസ് അനുസരിച്ച് ഏതെങ്കിലും ഒരു സെറ്റ് തെരഞ്ഞെടുക്കാം.
വൈകുന്നേരം അഞ്ചുമുതൽ 10 വരെ ലോഗിൻ ചെയ്തു പരീക്ഷയെഴുതണം. ലോഗിൻ ചെയ്യുന്നതിനു ദീപികയുടെ ഔദ്യോഗിക വെബ്സൈറ്റ് https:// deepika. com/ young_master_award/home.aspx സന്ദർശിക്കുക.
ആദ്യഘട്ട പരീക്ഷയിൽ 45 മാർക്കെങ്കിലും ലഭിക്കുന്നവർക്കാണ് രണ്ടാംഘട്ട പരീക്ഷയ്ക്കു യോഗ്യത. പങ്കെടുക്കുന്ന എല്ലാവർക്കും ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. കേരളത്തിലെ പ്രമുഖ ലേണിംഗ് സെന്ററായ സഫയർ ഫ്യൂച്ചർ അക്കാദമിയാണു മുഖ്യ സ്പോണ്സർ. ഇതുവരെ ഇരുപതിനായിരത്തിലേറെ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 9349599162.