നഴ്സിംഗ് കോളജ് റാഗിംഗ്: പ്രതികള്‍ക്ക് ജാമ്യം
Friday, April 11, 2025 2:17 AM IST
ഗാന്ധിനഗര്‍: കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളജിലെ റാഗിംഗ് കേസ് പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്.
കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളജിലെ ജിഎന്‍എം കോഴ്സിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആറു പേരാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരവും പ്രാകൃതവുമായ റാഗിംഗിന് ഇരയായത്.
മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവേല്‍ (20), പുല്‍പ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജില്‍ ജിത്ത് (20), മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍ രാജ് (22), കോരുത്തോട് മടുക്ക നെടുങ്ങാട്ട് വിവേക് (21) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.