ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം: മോണ്‍. പയസ് മലേകണ്ടത്തില്‍
Saturday, March 29, 2025 2:07 AM IST
മൂവാറ്റുപുഴ: ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേകണ്ടത്തില്‍.
ലഹരി വിപത്തിനെതിരേ കാരിത്താസ് ഇന്ത്യ, കേരളാ സോഷ്യല്‍ സര്‍വീസ് ഫോറം, ടെമ്പറന്‍സ് കമ്മീഷന് എന്നിവയുടെ നേതൃത്ത്വത്തില്‍ കേരളത്തിലെ 32 രൂപതകളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന സജീവം - ആന്റി ഡ്രഗ് കാമ്പയിന് മധ്യകേരള സമ്മേളനം കോതമംഗലം രൂപതയുടെ ആതിഥേയത്തില്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററില്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. കോതമംഗലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സജീവം പ്രോജക്ട് കോതമംഗലം രൂപത കോ- ഓഡിനേറ്റര്‍ ജോണ്സന് കറുകപ്പിള്ളില്‍, റാണിക്കുട്ടി ജോര്‍ജ്, ജോയിസ് മുക്കുടം, അലീന ജോസ് എന്നിവര്‍ പ്രസംഗിച്ചു.
വരാപ്പുഴ, എറണാകുളം - അങ്കമാലി, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളുടെയും സജീവം വോളന്റിയേഴ്സ് പരിപാടിയില്‍ പങ്കെടുത്തു.