നാനോ സെല്ലുലോസ് ഉത്പന്നങ്ങൾക്കു പേറ്റന്റ്
Saturday, March 29, 2025 2:07 AM IST
കൊച്ചി: കൃഷിമാലിന്യത്തിൽനിന്ന് നാനോ സെല്ലുലോസ് സ്ട്രോയും ഭക്ഷണപാത്രങ്ങളും നിർമിച്ച കോളജ് അധ്യാപകർക്ക് പേറ്റന്റ്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ റിട്ട. പ്രഫസർ ഡോ. ജയ ടി. വർക്കിയും, ഗസ്റ്റ് അധ്യാപികയായിരുന്ന കെ. പ്രിയയുമാണു കേന്ദ്രസർക്കാരിന്റെ പേറ്റന്റ് നേടിയത്.
നാനോ സെല്ലുലോസ് സ്ട്രോയും ഭക്ഷണപാത്രങ്ങളും ഭക്ഷണവുമായി സമ്പർക്കം പുലർത്തുന്ന ഭാഗത്ത് ആന്റി ബാക്ടീരിയൽ ലെയറോടെ രൂപകല്പന ചെയ്തതിനാണു പേറ്റന്റ്.
ഡോ. ജയ ടി. വർക്കി ഇപ്പോൾ കോളജിൽ പ്രോജക്ട് ഇൻവെസ്റ്റിഗേറ്ററും റിസർച്ച്ഗൈഡുമാണ്. കെ. പ്രിയ സ്വകാര്യ സ്ഥാപനത്തിൽ പേറ്റന്റ് അനലിസ്റ്റായി ജോലി ചെയ്യുന്നു.