ഡോ. സാമുവല്‍ ഹാനിമാന് പുരസ്കാരം ഡോ. അനീഷ് മോഹന്‍
Saturday, March 29, 2025 2:07 AM IST
കോട്ടയം: ഹോമിയോ ശാസ്ത്രവേദിയുടെ 28-ാമത് ഡോ. സാമുവല്‍ ഹാനിമാന് ദേശീയ പുരസ്കാരത്തിന് പെരിന്തല്‍മണ്ണ നെല്ലായ ഹോമിയോ കെയര്‍ മള്‍ട്ടി സ്പെഷാലിറ്റി ക്ലിനിക്ക് മാനേജിംഗ് ഡയറക്ടര്‍ ഡോ. അനീഷ് മോഹന്‍ അര്‍ഹനായി.
33333 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ത്വക്ക്രോഗ ചികിത്സ, ശിശുരോഗ ചികിത്സ എന്നിവയിലെ മികവും സംരംഭക രംഗത്തെ മികച്ച സംഭാവനകളും സംഘാടനമികവും കണക്കിലെടുത്താണ് പുരസ്കാരം നല്‍കുന്നത്.
ഏപ്രിൽ 27നു കോഴിക്കോട് സീഷെല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹോമിയോപ്പതി ദിനാഘോഷത്തില്‍ എം.കെ. രാഘവന് എംപി പുരസ്കാരം സമ്മാനിക്കും. ശാസ്ത്രവേദി ചെയര്മാന് ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ് അധ്യക്ഷത വഹിക്കും.