കേരള ആരോഗ്യ സർവകലാശാല; വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് ജോലിനേടിയ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Friday, September 13, 2024 1:23 AM IST
തൃശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ ബിഫാം പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ച് ഗുജറാത്തിൽ ഭാരത് കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിനേടിയ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.
പത്തനംതിട്ട ചെന്നീർക്കര തിരുവിനാൽ വീട്ടിൽ ആഷ്ലി ബെന്നി (27)യുടെ മുൻകൂർ ജാമ്യാപേക്ഷയാണു തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.പി. സെയ്തലവി തള്ളിയത്. 2024 ജൂലൈയിലാണു കേസിനാസ്പദമായ സംഭവം.
വെരിഫിക്കേഷനുവേണ്ടി സർട്ടിഫിക്കറ്റ് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർക്ക് അയച്ചതോടെയാണു തട്ടിപ്പുപുറത്തായത്.