വില വര്‍ധിച്ചത് ഇങ്ങനെ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണു വര്‍ധിച്ചത്. കൊച്ചിയില്‍ 1749 രൂപയുമാണ് പുതുക്കിയ വില. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകള്‍ക്കു പുറമേ അഞ്ചു കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്.
ഇത്തരം സിലിണ്ടറുകളുടെ വിലയില്‍ 12 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മാസം തുടക്കത്തിലും വാണിജ്യ സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. അന്ന് 19 കിലോഗ്രാം സിലിണ്ടറിന് 39 രൂപയാണു വര്‍ധിപ്പിച്ചത്.
റിഫൈന്‍ഡ് ഓയിലുകള്‍ക്ക് നേരത്തേ 5.5 ശതമാനം ആയിരുന്ന ഇറക്കുമതി തീരുവയാണ് കാര്‍ഷിക സെസും സാമൂഹ്യക്ഷേമ സര്‍ചാര്‍ജും സഹിതം 27.5 ശതമാനമായി വര്‍ധിപ്പിച്ചത്. അണ് റിഫൈന്‍ഡ് ഓയിലുകള്‍ക്ക് ഇറക്കുമതി തീരുവ 13.75 ശതമാനത്തില്‍നിന്ന് 35.75 ശതമാനമായും ഉയര്‍ത്തി. ഇതോടെ പാമോയില്‍, വെളിച്ചെണ്ണയടക്കമുള്ള ഭക്ഷ്യഎണ്ണകള്‍ക്ക് വില വര്‍ധിച്ചിരിക്കുകയാണ്.