മുന്‍ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന് അന്തരിച്ചു
Tuesday, March 18, 2025 1:02 AM IST
ഭൂവനേശ്വര്‍: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ദേബേന്ദ്ര പ്രധാന് (83) അന്തരിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പിതാവാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ വസതയിലായിരുന്നു അന്ത്യം.
ബിജെപി ഒഡിഷ ഘടകത്തിന്റെ അധ്യക്ഷപദവി മൂന്നുതവണ വഹിച്ചിട്ടുള്ള ദേബേന്ദ്രപ്രധാന് കട്ടക്കിലെ എസ്്സിബി മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് ബിരുദം നേടിയശേഷമാണു പൊതുരംഗത്ത് സജീവമായത്. 1999-2001 വരെ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ഉപരിതല ഗതാഗതം, കൃഷി മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചു.
അന്ത്യകര്‍മങ്ങള്‍ ഇന്ന് പുരിയില്‍ നടത്തും. ഭാര്യ: ബസന്ത മഞ്ജി പ്രധാന്. ധര്‍മേന്ദ്ര പ്രധാനു പുറമേ മറ്റൊരു മകന്‍കൂടിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഉള്‍പ്പെടെ പ്രമുഖര്‍ നിര്യാണത്തിൽ അനുശോചിച്ചു.