കുസാറ്റ് 2023 പ്രവേശന പരീക്ഷ: ആദ്യ 10 റാങ്കുകളും പാലാ ബ്രില്ല്യന്റിന്
Thursday, June 1, 2023 12:54 AM IST
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ (കുസാറ്റ്) ബി. ടെക് പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ആദ്യ 10 റാങ്കുകളും കരസ്ഥമാക്കി ബ്രില്ല്യന്റ ചരിത്ര നേട്ടം ആവർ ത്തി ച്ചു. കുസാറ്റ് ബിടെക് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ബ്രില്ല്യന്റിന്റെ സഞ്ചയ് പി. മല്ലർ ആണ്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക്സ്കൂളിലെ വിദ്യാർഥിയാണ് സഞ്ചയ്.
രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആഷിക് സ്റ്റെനി കോട്ടയം ജില്ലയിലെ പാലാ ഭരണങ്ങാനം സ്വദേശിയാണ്. ചാവറ സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോ ടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ എൻട്രൻസ് പരിശീലനം നേടിയിരുന്നു.
മൂന്നാം റാങ്ക് നേടിയത് അസിൽ മല പ്പുറം ജില്ലയിലെ അരിപ്ര തോടേങ്ങൽ സ്വദേശിയാണ്. പ്ലസ്ടു പഠന ത്തിനുശേഷം ബ്രില്ല്യന്റിൽ പ്രത്യേകം പരിശീലനം നേടി വരികയായിരുന്നു അസിൽ. ശിവരൂപ് 4-ാം റാങ്ക്, മാധവ് ആർ. ബാബു 5-ാം റാങ്ക്, ശ്രീരാഗ് പി. എൻ. 6-ാം റാങ്ക്, പ്രഫുൽ കേശവദാസ് 7-ാം റാങ്ക്, ശ്രീറാം .ആർ. 8-ാം റാങ്ക്, ജോഫിൻ കോശി 9-ാം റാങ്ക്, മെൽവിൻ ബിജു 10-ാം റാങ്ക് ഉൾപ്പെടെ ആദ്യ 20 റാങ്കിനുള്ളിൽ 19 ഉം, ആദ്യ 50 റാങ്കിനുള്ളിൽ 45 പേരും , 100 റാങ്കിനുള്ളിൽ ഇടംനേടിയ 85 പേരും പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ പരിശീലനം നേടിയവരാണ്.
ബ്രില്ല്യന്റിലെ ഈ വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ സിലബസിൽ 8-ാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ ട്യൂഷൻ പ്രോഗ്രാം (സ്കൂൾ പ്ലസ്/ബോർഡ് പ്ലസ്), 6, 7, 8, 9 10 ക്ലാസുകളിൽ പഠിക്കുന്നവർക്കായുള്ള ഫൗഷേൻ & ഇന്റഗ്രേറ്റഡ് പ്രോഗാം, 11-ാം ക്ലാസിൽ പഠിക്കുന്നവർക്കായി നീറ്റ്/ ജെഇഇ പരിശീലനവും, ട്യൂഷനും നല്കുന്ന പുതിയ ബാ ച്ചുകൾ, പ്ലസ്ടു കഴിഞ്ഞവർക്കുള്ള ഒരു വർഷത്തെ നീറ്റ്/ജെഇഇ മെയിൻ/ജെ.ഇ.ഇ. അഡ്വാൻസ്ഡ് ബാ ച്ചുകൾ എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.