നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കു​ന്ന​ത് യു​ക്തി​സ​ഹ​മ​ല്ല; അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ
Friday, July 5, 2024 5:26 PM IST
ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കു​ന്ന​ത് യു​ക്തി​സ​ഹ​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​രീ​ക്ഷ റ​ദ്ദാ​ക്കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ റ​ദ്ദാ​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത​യെ നി​ല​വി​ലെ കാ​ര്യ​ങ്ങ​ൾ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ക്ര​മ​ക്കേ​ടി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ നി​ര​വ​ധി ഹ​ർ​ജി​ക​ൾ എ​ത്തി​യി​രു​ന്നു. ഈ ​ഹ​ർ​ജി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.