മാ​ന്നാ​ർ കൊ​ല​പാ​ത​കം: ക​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​താ​യി സാ​ക്ഷി മൊ​ഴി; ഒ​ന്നാം പ്ര​തി ഭ​ർ​ത്താ​വ്
Wednesday, July 3, 2024 7:10 AM IST
ആ​ല​പ്പു​ഴ: മാ​ന്നാ​റി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​താ​യി സാ​ക്ഷി മൊ​ഴി. കേ​സി​ലെ ഒ​ന്നാം പ്ര​തി അ​നി​ലി​ന്‍റെ ബ​ന്ധു സു​രേ​ഷ് ആ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പെ​രു​മ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം കാ​റി​നു​ള്ളി​ല്‍ വ​ച്ചാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​തെ​ന്ന് സു​രേ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യാ​ന്‍ അ​നി​ല്‍ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും താ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ക​ല​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. കേ​സി​ല്‍ നാ​ല് പ്ര​തി​ക​ളാ​ണു​ള്ള​ത്. ഒ​ന്നാം പ്ര​തി അ​നി​ലി​നെ കൂ​ടാ​തെ ജി​നു, സോ​മ​ന്‍, പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ള്‍.

തി​രോ​ധാ​ന​വും കൊ​ല​പാ​ത​ക​വും ഉ​ൾ​പ്പ​ടെ ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റ​ജി​സ്റ്റ​ർ ചെ​യ്ത​ത്. കൊ​ല​പാ​ത​കം, തെ​ളി​വു​ന​ശി​പ്പി​ക്ക​ൽ, ഒ​ന്നി​ല​ധി​കം​പേ​ർ ഒ​രു​മി​ച്ച് കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന ബോ​ധ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചു എ​ന്നി​വ​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ.

2009-ൽ ​ഏ​തോ ഒ​രു ദി​വ​സം മാ​ന്നാ​ർ പെ​രു​മ്പു​ഴ പാ​ല​ത്തി​ൽ​വെ​ച്ച് കൊ​ല​പാ​ത​കം ന​ട​ന്നു​വെ​ന്നും മാ​രു​തി കാ​റി​ൽ കൊ​ണ്ടു​പോ​യി മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്.

അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന് ല​ഭി​ച്ച ഊ​മ​ക്ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ചൊ​വ്വാ​ഴ്ച യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​നി​ലി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ സെ​പ്റ്റി​ക് ടാ​ങ്കി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ല​പാ​ത​ക​ത്തി​ന്റെ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​ല​പ്പു​ഴ എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ൺ പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു. ഇ​സ്ര​യേ​ലി​ലു​ള്ള അ​നി​ലി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും എ​സ്പി അ​റി​യി​ച്ചി​രു​ന്നു.