വോ​ട്ട് കു​റ​ഞ്ഞ​വ​രെ വി​ജ​യി​ക​ളാ​ക്കി; "അ​മ്മ'​യ്ക്കെ​തി​രേ ര​മേ​ഷ് പി​ഷാ​ര​ടി​യും റോ​ണി​യും
Wednesday, July 3, 2024 5:57 AM IST
കൊ​ച്ചി: അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ "അ​മ്മ'​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് കു​റ​ഞ്ഞ​വ​രെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രേ സം​ഘ​ട​ന നേ​തൃ​ത്വ​ത്തി​നു ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി ക​ത്തു ന​ല്‍​കി.

വോ​ട്ട് കു​റ​ഞ്ഞ​വ​രെ ജ​യി​പ്പി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് നേ​തൃ​ത്വ​ത്തി​ന് അ​യ​ച്ച ക​ത്തി​ല്‍ പ​റ​ഞ്ഞു. വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​യി നാ​ലു സീ​റ്റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ മാ​റ്റി​വ​യ്ക്ക​ണ​മാ​യി​രു​ന്നെ​ന്നും താ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന രീ​തി​യി​ല്‍ വ​ന്ന വാ​ര്‍​ത്ത​ക​ള്‍ ഒ​ഴി​വാ​ക്കാ​നെ​ങ്കി​ലും നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മാ​യി​രു​ന്നെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥി​തി​യി​ല്‍ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് കൂ​ടു​ത​ല്‍ ല​ഭി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യാ​ണു വി​ജ​യി. അ​പ്പോ​ഴേ അ​ത് ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​മാ​കൂ. ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്കു വോ​ട്ട് കൂ​ടു​ത​ല്‍ ല​ഭി​ക്കു​ക​യും അ​യാ​ളെ​ക്കാ​ള്‍ വോ​ട്ട് കു​റ​ഞ്ഞ​വ​ര്‍​ക്കു​വേ​ണ്ടി മാ​റി​കൊ​ടു​ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​രു​ന്ന​തു ജ​ന​ഹി​തം റ​ദ്ദു​ചെ​യ്യു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

സ്ത്രീ​സം​വ​ര​ണം കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ബൈ​ലോ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും പി​ഷാ​ര​ടി ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​ത​ക​ളെ നി​ര്‍​ബ​ന്ധ​മാ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നെ​ങ്കി​ല്‍ ആ ​സീ​റ്റി​ല്‍ മ​ത്സ​രം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച ഡോ. ​റോ​ണി ഡേ​വി​ഡും പ​റ​ഞ്ഞു. അ​തി​നി​ടെ, വാ​ര്‍​ഷി​ക യോ​ഗ​ത്തി​ലെ ച​ര്‍​ച്ച​ക​ള്‍ മു​ഴു​വ​നാ​യി ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ലൈ​വാ​യി പു​റ​ത്തു​വി​ട്ട​തി​നെ​തി​രേ​യും നേ​തൃ​ത്വ​ത്തി​നു പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.