ച​ന്ദ്ര​ബാ​ബു നാ​യി​ഡു "ക​ളി'തു​ട​ങ്ങി ; രേ​വ​ന്ത് റെ​ഡ്ഡി​യെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ചു
Tuesday, July 2, 2024 5:01 AM IST
ഹൈ​ദ​രാ​ബാ​ദ് : ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ചു. ജൂ​ലൈ​യ് ആ​റി​ന് ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ച് കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ൻ​ഡി​എ നേ​താ​വു​കൂ​ടി​യാ​യ നാ​യി​ഡു ക​ത്ത് അ​യ​ച്ച​ത്.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​ണ് യോ​ഗം ചേ​രു​ന്ന​തെ​ന്ന് സൂ​ച​ന​യു​ണ്ട്. തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി​യി​ൽ നി​ന്നാ​ണ് രേ​വ​ന്ത് റെ​ഡ്ഡി കോ​ൺ​ഗ്ര​സി​ലേ​ക്ക് എ​ത്തു​ന്ന​ത്. വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ളും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

ലോ​ക്സ​ഭാ സ്പീ​ക്ക​ർ സ്ഥാ​നം ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന് നാ​യി​ഡു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ബി​ജെ​പി നേ​തൃ​ത്വം അ​തി​നു ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വു​കൂ​ടി​യാ​യ രേ​വ​ന്ത് റെ​ഡ്ഡി​യെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ച​ത്.