ചംപയ് സോ​റ​ന്‍ രാ​ജി​വ​ച്ചു; സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് ഹേ​മ​ന്ത് സോ​റ​ന്‍
Wednesday, July 3, 2024 9:57 PM IST
റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ചംപയ് സോ​റ​ന്‍ രാ​ജി​വ​ച്ചു. പി​ന്നാ​ലെ ഹേ​മ​ന്ത് സോ​റ​ന്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ല്‍​കി. രാ​ജ്ഭ​വ​നി​ലെ​ത്തി​യാ​യി​രു​ന്നു ചം​പ​യ് സോ​റ​ന്‍ രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​ത്.

ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഹേ​മ​ന്ത് സോ​റ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ഇ​ന്ന് ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ചംപയ് സോ​റ​ൻ രാ​ജി​വ​യ്ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു.

ഭൂ​മി അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹേ​മ​ന്ത് സോ​റ​ൻ അ​റ​സ്റ്റി​ലാ​യ​തോ​ടെ അ​ദ്ദേ​ഹം സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ചംപയ് സോ​റ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​ത്.

ഭൂ​മി അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി​യി​ലാ​ണ് ഹേ​മ​ന്ത് സോ​റ​നെ ഇ​ഡി അ​റ​സ്റ്റു​ചെ​യ്ത​ത്. തു​ട​ർ​ന്ന് ജൂ​ൺ 28നാ​ണ് ജാ​മ്യം ല​ഭി​ച്ച് ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്.